തെരുവുനായയുടെ ആക്രമണത്തിൽ മൂന്നരവയസുകാരന് ഗുരുതര പരിക്ക്
Sunday, February 11, 2024 10:09 PM IST
കോഴിക്കോട്: നാദാപുരം കല്ലാച്ചിയിലുണ്ടായ തെരുവുനായ ആക്രമണത്തിൽ മൂന്നരവയസുകാരന് ഗുരുതരമായി പരിക്കേറ്റു.
അതിഥി തൊഴിലാളിയുടെ മകനായ കുഞ്ഞ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നായയുടെ കടിയേറ്റത്. കുഞ്ഞിന്റെ മുഖത്തും കൈക്കുമാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.തെരുവുനായുടെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റു.