ഹവായില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
Saturday, February 10, 2024 5:32 AM IST
ലോസാഞ്ചലസ്: ഹവായില്‍ ശക്തമായ ഭൂചലനം. വെള്ളയാഴ്ചയാണ് ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. പ്രദേശത്ത് വലിയതോതിലെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
റിക്ടര്‍സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹവായിയിലെ പ്രധാന ദ്വീപായ പഹാലയ്ക്ക് സമീപമാണുണ്ടായത്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 37 കിലോമീറ്റര്‍ താഴെയാണ് സ്ഥിതിചെയ്യുന്നതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.