മും­​ബൈ: ശി­​വ­​സേ­​നാ ഉ​ദ്ധ​വ് വി­​ഭാ­​ഗം നേ­​താ­​വ് അ​ഭി​ഷേ​ക് ഗോ​സാ​ൽ​ക്ക​റെ കൊ­​ല­​പ്പെ­​ടു­​ത്താ​ന്‍ അ​ക്ര​മി മൗ​റി​സ് നൊ­​റോ­​ണ ഉ­​പ­​യോ­​ഗി​ച്ച­​ത് സു​ര­​ക്ഷാ ഉ­​ദ്യോ­​ഗ​സ്ഥ­​ന്‍റെ തോ­​ക്ക്. ഇ­​യാ­​ളു­​ടെ സു​ര­​ക്ഷാ ഉ­​ദ്യോ­​ഗ­​സ്ഥ​നാ­​യ അ­​മേ­​രേ­​ന്ദ്ര മി­​ശ്ര­​യു­​ടെ തോ­​ക്കു­​പ­​യോ­​ഗി­​ച്ചാ­​ണ് നി­​റ­​യൊ­​ഴി­​ച്ച­​തെ­​ന്നാ­​ണ് ക­​ണ്ടെ​ത്ത​ല്‍.

മി­​ശ്ര­​യെ ക്രൈം­​ബ്രാ­​ഞ്ച് സം​ഘം ചോ​ദ്യം ചെ­​യ്­​ത് വ­​രി­​ക­​യാ­​ണ്. കേ­​സി​ല്‍ നൊ­​റോ­​ണ­​യു​ടെ കു­​ടും­​ബാം­​ഗ­​ങ്ങ­​ളു­​ടെ മൊ­​ഴി­​യും അ­​ന്വേ­​ഷ­​ണ­​സം­​ഘം രേ­​ഖ­​പ്പെ­​ടു­​ത്തി­​യി­​രു​ന്നു. കൊ­​ല­​പാ­​ത­​ക­​ത്തി­​ന് കാ​ര­​ണം വ്യ­​ക്തി​വി­​രോ­​ധ­​മെ­​ന്നാ­​ണ് പ്രാ­​ഥ​മി­​ക നി­​ഗ­​മ​നം.

വ്യാ​ഴാ​ഴ്ച​യാ​ണ് ശി​വ​സേ​ന നേ​താ​വും മു​ൻ കൗ​ൺ​സി​ല​റു​മാ​യ വി​നോ​ദ് ഗോ​സാ​ല്‍​ക്ക​റു​ടെ മ​ക​ൻ അ​ഭി​ഷേ​ക് ഗോ​സാ​ൽ​ക്ക​ർ കൊ​ല്ല​പ്പെ​ട്ട​ത്. അ​ഭി​ഷേ​കി​നൊ​പ്പം ഫേ​സ്ബു​ക്ക് ലൈ​വ് ചെ​യ്തി​രു​ന്ന മൗ​റി​സ് നൊ​റോ​ണ​യാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്.

പി​ന്നീ​ട് ഇ​യാ​ള്‍ നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.