മും​ബൈ: ശി​വ​സേ​ന ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം നേ​താ​വി​നെ ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ വെ​ടി​വ​ച്ചു കൊ​ന്നു. ശി​വ​സേ​ന നേ​താ​വും മു​ൻ കൗ​ൺ​സി​ല​റു​മാ​യി വി​നോ​ദ് ഗോ​സാ​ല്‍​ക്ക​റു​ടെ മ​ക​ൻ അ​ഭി​ഷ്ക് ഗോ​സാ​ൽ​ക്ക​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ഭി​ഷേ​കി​നൊ​പ്പം ഫേ​സ്ബു​ക്ക് ലൈ​വ് ചെ​യ്തി​രു​ന്ന മൗ​റി​സ് ഭാ​യി​യാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. പി​ന്നീ​ട് ഇ​യാ​ള്‍ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി. മൗ​റി​സ് ഭാ​യു​ടെ ഓ​ഫീ​സി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

അ​ഭി​ഷേ​കും ഇ​യാ​ളും ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ടു​ത്തി​ടെ ര​മ്യ​ത​യി​ലാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ഒ​രു പ​രി​പാ​ടി​ക്കാ​യി അ​ഭി​ഷേ​കി​നെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.