സ്വകാര്യ സര്‍വകലാശാലകള്‍ വിദ്യാർഥികളോടുള്ള വെല്ലുവിളി: എഐഎസ്എഫ്
Tuesday, February 6, 2024 10:43 PM IST
തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകള്‍ വിദ്യാര്‍ഥി സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ്. എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് ബജറ്റിലെ പ്രഖ്യാപനമെന്നും എഐഎസ്എഫ് വ്യക്തമാക്കി.
സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില് ശക്തമായ പ്രക്ഷോഭമെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നല്കി. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു.
വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്നാണ് നിലപാടെന്നും വിഷയത്തിലെ ആശങ്ക സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ അറിയിച്ചു. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.