ന്യൂ​ഡ​ല്‍​ഹി: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ര്‍​മ ഒ​ന്നാ​മ​ത്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ ബാ​റ്റ​റാ​യി രോ​ഹി​ത് മാ​റി. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ 27 റ​ണ്‍​സ് നേ​ടി​യ​തോ​ടെ​യാ​ണ് താ​രം കോ​ഹ്‌​ലി​യെ മ​റി​ക​ട​ന്ന​ത്.

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 29 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 48.73 ശ​രാ​ശ​രി​യി​ൽ 2242 റ​ണ്‍​സ് ആ​ണ് രോ​ഹി​ത് നേ​ടി​യ​ത്. വി​രാ​ട് കോ​ഹ്‌​ലി 36 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 39.21 ശ​രാ​ശ​രി​യി​ൽ 2235 റ​ണ്‍​സ് ആ​ണ് നേ​ടി​യ​ത്.

ചേ​ത​ശ്വേ​ര്‍ പൂ​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ എ​ന്നി​വ​രാ​ണ് ഇ​രു​വ​രു​ടെ​യും തൊ​ട്ടു​പി​ന്നി​ല്‍. പൂ​ജാ​ര 35 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 1769 റ​ണ്‍​സ് ആ​ണ് നേ​ടി​യ​ത്. 29 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 1589 റ​ണ്‍​സ് ആ​ണ് അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ സ​മ്പാ​ദ്യം.