സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് ധനമന്ത്രി
Monday, February 5, 2024 10:45 AM IST
തിരുവനന്തപുരം: സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രസർക്കാരുമായി സിൽവർ ലൈനിൽ നിരന്തരം ചർച്ച നടത്തുകയാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കവെ സഭയിൽ പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രോയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേഭാരത് എക്സ്പ്രസുകള്‍ വന്നതോടുകൂടി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിലെ ശരി ജനങ്ങള്‍ക്കു മാത്രമല്ല മുഖ്യധാര മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില്‍ വികസനം അവഗണിക്കപ്പെട്ടു എന്നതാണ് വസ്തുത.
ട്രെയിന്‍ യാത്രക്കാര്‍ വലിയ ദുരിതത്തിലാണ്. റെയില്‍വേ വഴിയുള്ള ചരക്കുനീക്കവും വലിയ പ്രതിസന്ധിയിലാണ്. കേരളത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം റെയില്‍വേയ്ക്ക് ഓടിയെത്താനാകുന്നില്ല. നിലവിലുള്ള റെയില്‍പാതകളുടെ നവീകരണവും വളവുനിവര്ത്താനും ഡബിള്‍ ലൈനിംഗും പൂര്‍ത്തിയാകുന്നതോടൊപ്പം പുതിയ ഹൈസ്പീഡ് പാത കൂടി വരേണ്ടത് മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണെന്നും ധനമന്ത്രി അറിയിച്ചു.