തൃ​ശൂ​ര്‍: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച് സാ​മു​ദാ​യി​ക ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി​യു​ടെ പ​രാ​തി​യി​ൽ യൂ​ട്യൂ​ബ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ഫാ​സ്റ്റ് റി​പ്പോ​ര്‍​ട്ട്സ് യു​ട്യൂ​ബ് ചാ​ന​ലി​ലെ വി​പി​ൻ ലാ​ലി​നെ​തി​രെ​യാ​ണ് തൃ​ശൂ​ർ വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​വ്യാ​ജ വാ​ര്‍​ത്ത, ക​ലാ​പ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ്.

ഫാ​സ്റ്റ് റി​പ്പോ​ര്‍​ട്ട്സ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ല്‍ വ​ര്‍​ഗീ​യ​ത ഉ​ണ്ടാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ നി​ര​ന്ത​രം ഇ​ല്ലാ ക​ഥ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ത​ന്നെ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ല്‍ വ​ര്‍​ഗീ​യ​ത​യു​ടെ ആ​ളാ​ക്കി വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ക​യു​മാ​യി​രു​ന്നു എ​ന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍ വാ​ര്‍​ത്താ കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.