തി​രു​വ​ന​ന്ത​പു​രം: അ​ള​വും തൂ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​നു സാ​ധി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ.

പ​രി​മി​ത​മാ​യ ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ക്ഷ​മ​ത ശേ​ഷി വി​നി​യോ​ഗി​ച്ചാ​ണ് വ​കു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. നി​ർ​മാ​ണ, വി​ൽ​പ്പ​ന, റി​പ്പ​യ​ർ ലൈ​സ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി അ​ള​വു തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പാ​യ്ക്ക് ചെ​യ്ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും കൃ​ത്യ​ത ഉ​റ​പ്പു വ​രു​ത്ത​ണം.

ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫീ​സു​ക​ളി​ൽ 69 ല​ക്ഷം പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ 17,000 അ​പേ​ക്ഷ​ക​ളൊ​ഴി​കെ മു​ഴു​വ​ൻ പ​രി​ഹ​രി​ക്കാ​ൻ പ​രി​മി​ത​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.