ഇന്ത്യൻ ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ ആശുപത്രിയിൽ
Tuesday, January 30, 2024 7:48 PM IST
അഗർത്തല: ഇന്ത്യൻ ക്രിക്കറ്റ് താരവും കർണാടക രഞ്ജി ട്രോഫി ടീം ക്യാപ്റ്റനുമായ മായങ്ക് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. വിഷലിപ്ദമായ വെള്ളം കുടിച്ചത് കാരണം തൊണ്ടയ്ക്കും വായ്ക്കും പൊള്ളലേറ്റതായാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ചയാണ് സംഭവം. ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട അഗർവാളിനെ ഉടനടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഐസിയുവിൽ കഴിയുന്ന താരം അപകടനില തരണം ചെയ്തിട്ടില്ല.
കർണാടക രഞ്ജി ടീം നായകനായ മായങ്ക് അഗർവാൾ ടീമിനൊപ്പം രാജ്കോട്ടിൽ ചേരാനുള്ള യാത്രക്കിടെയാണ് സംഭവം ഉണ്ടാകുന്നത്. ഇതോടെ സൗരാഷ്ട്രയ്ക്കെതിരേയുള്ള മത്സരത്തിൽ താരം ഉണ്ടാകാൻ സാധ്യതയില്ലെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.