തെ​ഹ്റാ​ൻ: സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച മൂ​ന്ന് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ച്ച് ഇ​റാ​ൻ. ഗ​വേ​ഷ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള മെ​ഹ്ദ, വാ​ർ​ത്താ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള ക​യ്ഹാ​ൻ-​ര​ണ്ട്, ഹാ​തി​ഫ്-​ഒ​ന്ന് എ​ന്നീ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​ണ് സിം​റോ​ഹ് റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചു വി​ക്ഷേ​പി​ച്ച​ത്.

സിം​റോ​ഹ് റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള വി​ക്ഷേ​പ​ണ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ട​തു നേ​ര​ത്തേ ഇ​റാ​ന്‍റെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഇ​റാ​നി​ലെ സിം​നാ​ൻ പ്ര​വി​ശ്യ​യി​ലെ ഇ​മാം ഖു​മൈ​നി ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്നാ​ണ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഇ​റാ​ന്‍റെ നീ​ക്ക​ത്തെ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ വി​മ​ർ​ശി​ച്ചു. ഫ്രാ​ൻ​സ്, യു​കെ, ജ​ർ​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഇ​റാ​ന്റെ ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണ​ത്തെ അ​പ​ല​പി​ച്ച് രം​ഗ​ത്തെ​ത്തി.