മെ​ൽ​ബൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ൾ​സി​ൽ കി​രീ​ടം ചൂ​ടി ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ർ. റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്‌‌വദേ​വി​നെ കീ​ഴ​ട​ക്കി​യാ​ണ് സി​ന്ന​ർ ക​ന്നി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ദ്യ ര​ണ്ട് സെ​റ്റു​ക​ള്‍ ന​ഷ്ട​മാ​യ സി​ന്ന​റി​ന്‍റെ മ​നോ​വീ​ര്യ​ത്തി​നു മു​ന്നി​ൽ മെ​ദ്‌​വ​ദേ​വ് മു​ട്ടു​മ​ട​ക്കു​ക​യാ​യി​രു​ന്നു. സ്‌​കോ​ര്‍; 3-6, 3-6, 6-4, 6-4, 6-3

ആ​ദ്യ സെ​റ്റ് 6-3 ന് ​സ്വ​ന്ത​മാ​ക്കി​യ മെ​ദ്‌​വ​ദേ​വ് ര​ണ്ടാം സെ​റ്റും 6-3നു ത​ന്നെ സ്വ​ന്തം പേ​രി​ലാ​ക്കി. മൂ​ന്നാം സെ​റ്റും നേ​ടി മെ​ദ്‌​വ​ദേ​വ് വി​ജ​യി​ക്കു​മെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും സി​ന്ന​ർ വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല.

മൂ​ന്നാം സെ​റ്റി​ല്‍ മെ​ദ്‌​വ​ദേ​വി​ന്‍റെ സ​ര്‍​വ് ഭേ​ദി​ച്ച് മു​ന്നേ​റി​യ സിന്നർ മ​ത്സ​ര​ത്തി​ലേ​ക്ക് മടങ്ങിയെത്തി. 6-4 എ​ന്ന സ്‌​കോ​റി​നാ​ണ് താരം സെ​റ്റ് നേ​ടി​യ​ത്. നാ​ലാം സെ​റ്റും 6-4 ന് ​സി​ന്ന​ർ സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മ​ത്സ​രം അ​ഞ്ചാം സെ​റ്റി​ലേ​ക്ക് നീ​ണ്ടു.

അ​ഞ്ചാം സെ​റ്റി​ൽ സി​ന്ന​റു​ടെ പോ​രാ​ട്ടി​നു​മു​ന്നി​ൽ മെ​ദ്‌​വ​ദേ​വി​നു മ​റു​പ​ടി​യി​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ 6-3 ന് ​അ​ഞ്ചാം സെ​റ്റും ക​ന്നി ഗ്രാ​ന്‍​സ്​ലാം കി​രീ​ട​വും സി​ന്ന​ര്‍ സ്വ​ന്ത​മാ​ക്കി.