സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരും; ആദ്യ ഘട്ടം ഫെബ്രുവരി 18 മുതല്‍
Saturday, January 27, 2024 9:00 PM IST
തിരുവനന്തപുരം: മുഖാമുഖ ചര്‍ച്ചകളും ജനകീയ സംവാദങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് .ആദ്യഘട്ടമെന്ന നിലയില്‍ പത്തു കേന്ദ്രങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി മുഖാമുഖ പരിപാടി നടത്തും.
ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് മൂന്നു വരെ വിവിധ ജില്ലകളിലായി നടക്കുന്ന മുഖാമുഖം പരിപാടികളില്‍ ഓരോ മേഖലയിലും അനിവാര്യമായ നവകേരള കാഴ്ചപ്പാടുകള്‍ വിശദമായി അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും.
വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, ദളിത് വിഭാഗങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പെന്‍ഷന്‍കാര്‍, വയോജനങ്ങള്‍, തൊഴില്‍ മേഖലയിലുള്ളവര്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, റസിഡന്റ്സ് അസോസിയേഷന് പ്രതിനിധികള്‍ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയാണ് ഇങ്ങനെ നടക്കുക.
ഫെബ്രുവരി 18ന് കോഴിക്കോട് (വിദ്യാര്‍ഥി സംഗമം), 20ന് - തിരുവനന്തപുരം (യുവജനങ്ങള്‍), 22ന് എറണാകുളം (സ്ത്രീകള്‍), 24 ന് കണ്ണൂര്‍ (ആദിവാസികളും ദളിത് വിഭാഗങ്ങളും), 25 ന് തൃശൂര്‍ (സാംസ്കാരികം), 26ന് തിരുവനന്തപുരം (ഭിന്നശേഷിക്കാര്‍), 27ന് തിരുവനന്തപുരം (പെന്‍ഷന്‍കാര്‍, വയോജനങ്ങള്‍), 29ന് കൊല്ലം (തൊഴില്‍ മേഖല), മാര്‍ച്ച് രണ്ടിന് ആലപ്പുഴ (കാര്‍ഷികമേഖല), മൂന്നിന് (എറണാകുളം റസിഡന്‍സ് അസോസിയേഷനുകള്‍) എന്നിങ്ങനെയാണു നിശ്ചയിച്ചിട്ടുള്ളത്.