മെ​ല്‍​ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ൻ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ ഞെ​ട്ടി​ച്ച് ഇ​റ്റാ​ലി​യ​ന്‍ താ​രം യാ​നി​ക് സി​ന്ന​ര്‍ ഫൈ​ന​ലി​ല്‍. ഒ​ന്നി​നെ​തി​രേ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് നാ​ലാം സീ​ഡാ​യ സി​ന്ന​റു​ടെ ജ​യം. സ്കോ​ർ 6-1, 6-2, 6-7, 6-3.

ആ​ദ്യ ര​ണ്ട് സെ​റ്റു​ക​ള്‍​ക്ക് പി​ന്നി​ലാ​യ ജോ​ക്കോ​വി​ച്ച് മൂ​ന്നാം സെ​റ്റ് തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യെ​ങ്കി​ലും അ​വ​സാ​ന സെ​റ്റി​ല്‍ യാ​നി​ക്കി​നു​മു​ന്നി​ല്‍ അ​ടി​യ​റ​വു​പ​റ​യു​ക​യാ​യി​രു​ന്നു.

മെ​ൽ​ബ​ണി​ൽ പ​രാ​ജ​യ​മ​റി​യാ​ത്ത 33 മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ തോ​ൽ​വി. 2018നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ജോ​ക്കോ​വി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ‌ പ​രാ​ജ​യ​മ​റി​യു​ന്ന​ത്. ഇ​ത്ത​വ​ണ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ നേ​ടി​യി​രു​ന്നെ​ങ്കി​ൽ ജോ​ക്കോ​യു​ടെ 25-ാം ഗ്രാ​ൻ​ഡ്സ്‌​ലാം കി​രീ​ടം കൂ​ടി​യാ​കു​മാ​യി​രു​ന്നു അ​ത്.

ഫൈ​ന​ലി​ൽ അ​ല​ക്‌​സാ​ണ്ട​ര്‍ സെ​വ്‌​റേ​വ്- ദാ​നി​യ​ല്‍ മെ​ദ്‌​വ​ദേ​വ് സെ​മി​യി​ലെ വി​ജ​യി​യെ​യാ​ണ് യാ​നി​ക് സി​ന്ന​ര്‍ നേ​രി​ടു​ക.