കുഴൽനാടന്റെ അധികസ്ഥലം ഏറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കി റവന്യൂ വകുപ്പ്
Friday, January 26, 2024 10:00 AM IST
തൊടുപുഴ: മാത്യുകുഴൽനാടൻ എംഎൽഎയുടെ ചിന്നക്കനാൽ റിസോർട്ട് ഭൂമിയിലെ അധിക സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി റവന്യൂ വകുപ്പ്. ആധാരത്തില്‍ ഉള്ളതിനേക്കാള്‍ അധികം ഭൂമിയുണ്ടെന്ന് അറിഞ്ഞുതന്നെയാണ് മാത്യു കുഴല്നാടന് ഈ ഭൂമി വാങ്ങിയതെന്നാണ് വിജിലന്‍സിന്റെ നിഗമനം.
ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളുമായി വിജിലന്‍സും മുന്നോട്ട് പോകും. 50 സെന്റ് സർക്കാർ പുറന്പോക്ക് മാത്യു കുഴൽനാടന്റെ കൈവശമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
2008 മുതൽ മിച്ചഭൂമി കേസില്‍ ഉൾപ്പെട്ടതിനാൽ രജിസ്ട്രേഷന് നടത്തരുതെന്ന് ജില്ലാകളക്ടര്‍ ഉത്തരവിട്ട സ്ഥലമാണ് വാങ്ങിയതെന്നാണ് കണ്ടെത്തല്‍.