കേരളീയത്തിന് 10 കോടി അധിക തുക അനുവദിച്ച് സർക്കാർ
Thursday, January 25, 2024 4:43 PM IST
തിരുവനന്തപുരം: കേരളപ്പിറവിയോട് അനുബന്ധിച്ച് നടത്തിയ കേരളീയം പരിപാടിയുടെ ഭാഗമായ ചെലവിനത്തിലേയ്ക്ക് 10 കോടി അധികമായി അനുവദിച്ച് സംസ്ഥാന സർക്കാർ. ടൂറിസം വകുപ്പിന്റെ ആവശ്യത്തെ തുടർന്നാണ് പണം അനുവദിച്ചത്.
പരിപാടിയുടെ നടത്തിപ്പിനായി നേരത്തേ അനുവദിച്ച 27 കോടി 12 ലക്ഷം രൂപയ്ക്ക് പുറമേയാണ് അധിക തുക അനുവദിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് ഇടെയാണ് നവംബറിൽ നടന്ന കേരളീയത്തിന്റെ ചെലവിലേയ്ക്ക് 10 കോടി രൂപ കൂടി അനുവദിച്ചത്.
കേരളത്തിന്റെ ടൂറിസം മേഖലയുടെ വികസനത്തിന് സഹായകരമാകും എന്ന പേരിലാണ് കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കേരളീയം പരിപാടി സംഘടിപ്പിച്ചത്.