നയപ്രഖ്യാപനത്തിന്റെ കരട് രാജ്ഭവനിൽ; ഗവർണറുടെ നിലപാട് കാത്ത് സർക്കാർ
Sunday, January 21, 2024 7:45 PM IST
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയെ കരടിൽ രൂക്ഷമായി വിമർശിച്ചതായാണ് റിപ്പോർട്ട്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.
കരടിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളിൽ രാജ്ഭവൻ സ്വീകരിക്കുന്ന നിലപാട് ഉറ്റുനോക്കുകയാണ് സർക്കാർ. ഗവർണക്ക് എതിരായ വിമർശനങ്ങൾ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. നയപ്രഖ്യാപനം ഭരണഘടനാപരമായ ഉത്തരവാദത്വമാണ്. അത് നിറവേറ്റുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.
സ്പീക്കർ എ.എൻ. ഷംസീർ രാജ്ഭവനിലെത്തി നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിച്ചതിന് പിന്നാലെയാണ് ഗവർണർക്ക് കരട് കൈമാറിയത്. ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെയാണ് മറ്റൊരു നയപ്രഖ്യാപന പ്രസംഗത്തിലേക്ക് കടക്കുന്നത്. 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയും സഭയിൽ നടക്കും.