കൊ​ച്ചി: മ​ന്ത്രി പി.​രാ​ജീ​വി​ന്‍റെ എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ഇരുപത്തിയഞ്ചോളം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. ക​രൂ​വ​ന്നൂ​രി​ൽ രാ​ജീ​വ് വ​ഴി​വി​ട്ട് ഇ​ട​പെ​ട്ടെ​ന്ന ഇ​ഡി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം.

ക​ള​മ​ശേ​രി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു രാ​ജീ​വി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധം. മാ​ർ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ചു ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത്. പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ മ​റ്റ് വ​ഴി​ക​ളി​ലൂ​ടെ ഓ​ഫീ​സി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ചു. ഇ​വ​രെ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.