ന്യൂ​ഡ​ൽ​ഹി: 26 ന് ​ന​ട​ക്കു​ന്ന റി​പ്പബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ൽ വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​നങ്ങൾ അ​ര​ങ്ങേ​റും. 48 വ​നി​ത​ക​ളാ​ണ് വ്യോമസേ​ന​യി​ൽ​നി​ന്ന് ഇ​ക്കു​റി റി​പ്പബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​തി​ൽ ദേ​ശീ​യ വാ​യു സേ​ന​യു​ടെ പ​രേ​ഡ് സ്ക്വാ​ർ​ഡ​ൻ ലീ​ഡ​ൽ റാ​ഷ്മി താ​ക്കു​ർ ന​യി​ക്കും. സ്ക്വാ​ർ​ഡ​ൻ ലീ​ഡ​ർ സു​മി​ത യാ​ദ​വ്, പ്ര​തീ​തി അ​ഹ്ലു​വാ​ലി, കീ​ർ​ത്തി റോ​ഹി എ​ന്നീ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രും പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​കും.

26 ന് ​ക​ർ​ത​വ്യ പ​ഥി​ലാ​ണ് റി​പ്പബ്ലി​ക് ദി​ന പ​രേ​ഡ് ന​ട​ക്കു​ക. 15 വ​നി​താ പൈ​ല​റ്റു​മാ​രും സേ​ന​യി​ൽ നി​ന്ന് വി​വി​ധ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ണ്‍ ആ​ണ് 75 ആം ​റി​പ​ബ്ലി​ക് ദി​ന​ത്തി​ലെ വി​ശി​ഷ്ട അ​തി​ഥി.