ഉസ്ബക്കിസ്ഥാനോടു തോറ്റു: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യ പുറത്ത്
Thursday, January 18, 2024 10:38 PM IST
ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഉസ്ബക്കിസ്ഥാനോടു തോറ്റ് ഇന്ത്യ പുറത്ത്. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഉസ്ബക്കിസ്ഥാന്റെ വിജയം. തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ സുനില്‍ ഛേത്രിയും സംഘവും ടൂർണമെന്റിൽ നിന്ന് പുറത്തായി. ഓസ്ട്രേലിയായോടും ഉസ്ബക്കിസ്ഥാനോടും ഇന്ത്യ തോറ്റു.
പേരുകേട്ട ഇന്ത്യന്‍ പ്രതിരോധനിര അമ്പേ പൊളിഞ്ഞതോടെ ഉസ്ബക്കിസ്ഥാനോട് ഇന്ത്യ ആദ്യപകുതിയില്‍ 0-3ന് പിന്നിലായി. നാലാം മിനിറ്റില്‍ അബ്ബോസ്ബേക് ഫായ്സുല്ലോവ് ഉസ്ബക്കിസ്ഥാനെ മുന്നിലെത്തിച്ചു. പതിനെട്ടാം മിനിറ്റില്‍ ഇഗോര്‍ സെര്‍ഗീവ് ഇന്ത്യക്ക് രണ്ടാം പ്രഹരം നല്കി.
ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ വീണുകിട്ടിയ അവസരം മുതലെടുത്ത ഷെര്‍സോദ് നാസ്റുല്ലോവും ലക്ഷ്യം കണ്ടതോടെ ഇന്ത്യ മൂന്ന് ഗോളിന് പിന്നിലായി. ഇടവേളയ്ക്ക് ശേഷം സുനില്‍ ഛേത്രിയും സംഘം ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. രണ്ടു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ ആറു പോയന്റുമായി ഒന്നാമതും ഒരു ജയവും സമനിലയുമായി ഉസ്ബക്കിസ്ഥാൻ രണ്ടാം സ്ഥാനത്തുമാണ്.