എക്സാലോജികിനെതിരായ അന്വേഷണം സുതാര്യമെന്ന് പ്രകാശ് ജാവ്ദേക്കര്‍
Thursday, January 18, 2024 11:59 AM IST
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം സുതാര്യമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടും. വീണ ചെയ്തത് എന്താണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നത് സിപിഎമ്മിന്റെ ആരോപണം മാത്രമാണ്. അത് അന്വേഷണം പൂര്‍ത്തിയാകുമ്പോൾ അവര്‍ക്ക് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം-ബിജെപി ഒത്തുകളിയെന്ന യുഡിഎഫ് ആരോപണം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി മികച്ച വിജയം നേടും. 2024 ൽ വീണ്ടും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.