തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 91,575 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ സാ​ധി​ച്ചെ​ന്ന് വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പി. ​രാ​ജീ​വ്. നാ​ടി​ന്‍റെ വി​ക​സ​ന കു​തി​പ്പാ​ണ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 33,815 കോ​ടി​യു​ടെ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്ത് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ചു. അ​തു​വ​ഴി അ​ഞ്ച് ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ സാ​ധ്യ​ത സൃ​ഷ്ടി​ക്കാ​നാ​യെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​നാ​ട് വ​ള​രു​ക​യാ​ണ്, വ്യ​വ​സാ​യ മേ​ഖ​ല​യി​ലും കു​തി​ച്ചു​കൊ​ണ്ട് കേ​ര​ളം മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ് പ്ര​തി​ക​രി​ച്ചു.

നേ​ര​ത്തെ, കേ​ര​ള​ത്തി​ന്‍റെ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച പ്ര​ശം​സ​നീ​യ​മാ​ണെന്ന് എം​എ​സ്എം​ഇ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ കൂ​ടു​ത​ൽ വ​ള​ർ​ച്ച കേ​ര​ള​ത്തി​ൽ സാ​ധ്യ​മാ​യി. 18.9% മാ​ണ് വ്യ​വ​സാ​യ വ​ള​ർ​ച്ച നി​ര​ക്ക്, നേ​ര​ത്തെ ഇ​ത് 17.3% ആ​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.