മും​ബൈ: മും​ബൈ​യി​ല്‍ വി​മാ​ന​യാ​ത്രി​ക​ർ​ക്ക് റ​ണ്‍​വേ​യി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ടി​വ​ന്ന സം​ഭ​വ​ത്തി​ല്‍ മാ​പ്പു​പ​റ​ഞ്ഞ് ഇ​ന്‍​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. ഞാ​യാ​റാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് മ​റു​പ​ടി​യു​മാ​യി വി​മാ​ന​ക്ക​മ്പ​നി രം​ഗ​ത്തെ​ത്തി​യ​ത്.

'2024 ജ​നു​വ​രി 14ന് ​ഇ​ന്ത്യ​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യ ക​ന​ത്ത മ​ഞ്ഞാ​ണ് ദൃ​ശ്യ​മാ​യ​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ​യും വി​മാ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ത് ബാ​ധി​ച്ചു. ഉ​പ​ഭോ​ക്തൃ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി, ഞ​ങ്ങ​ളു​ടെ സ്റ്റാ​ഫ് അ​വ​രു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ഈ ​സാ​ഹ​ച​ര്യ​ത്തെ നേ​രി​ടാ​നും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ സേ​വ​നം ചെ​യ്യാ​നും അ​ശ്രാ​ന്ത​മാ​യി പ​രി​ശ്ര​മി​ച്ചു.

എ​ങ്കി​ലും ഞ​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​യ​തി​ൽ ഞ​ങ്ങ​ൾ ആ​ത്മാ​ർ​ഥ​മാ​യി ഖേ​ദി​ക്കു​ന്നു. ഭാ​വി​യി​ൽ ഞ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രാ​ൻ ഇ​ത്ത​രം ദി​വ​സ​ങ്ങ​ളി​ൽ നി​ന്നു​ള്ള പാ​ഠ​ങ്ങ​ൾ ഞ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യാ​ണ്' - പ്ര​സ്താ​വ​ന​യി​ല്‍ എ​യ​ര്‍​ലൈ​ന്‍ വ്യ​ക്ത​മാ​ക്കി.