തൃ​ശൂ​ര്‍: ഭൂ​മി ത​രം​മാ​റ്റാ​ന്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​റും അ​സി​സ്റ്റ​ന്‍റും വി​ജി​ല​ന്‍​സ് പി​ടി​യി​ൽ. തൃ​ശൂ​ര്‍ തെ​ക്കും​ക​ര വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സാ​ദി​ഖ്, താ​ത്കാ​ലി​ക വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് ഹാ​രി​സ് എ​ന്നി​വ​രാ​ണ് 3500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്.

കോ​ണ​ത്തു​കു​ന്ന് സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ ഭൂ​മി ത​രം​മാ​റ്റു​ന്ന​തി​ന് സ്ഥ​ല പ​രി​ശോ​ധ​ന​യ്ക്കാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സാ​ദി​ഖ്, താ​ത്കാ​ലി​ക വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് ഹാ​രി​സും എ​ത്തി​യി​രു​ന്നു. 3500 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ് ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വി​ജി​ല​ന്‍​സ് ഫി​നോ​ള്‍​ഫ്ത​ലി​ന്‍ പു​ര​ട്ടി ന​ല്‍​കി​യ നോ​ട്ട് പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സാ​ദി​ഖും ഹ​രീ​സും വാ​ങ്ങു​ന്ന സ​മ​യം സ​മീ​പ​ത്തു മ​റ​ഞ്ഞി​രു​ന്ന വി​ജി​ല​ന്‍​സ് സം​ഘം ഇ​രു​വ​രെ​യും കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.