ചെ​ന്നൈ: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ടം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്ന് ക​ണ്ടെ​ത്തി. എ​ട്ട് വ​ർ​ഷം മു​ൻ​പ് 29 വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. എ​എ​ൻ 32 വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചെ​ന്നൈ തീ​ര​ത്ത് നി​ന്ന് 310 കിലോമീറ്റർ അ​ക​ലെ നി​ന്നാ​ണ് അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തു​ന്ന​ത്. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടീ​വ് ഓ​ഫ് ഓ​ഷ്യ​ൻ ടെ​ക്നോ​ള​ജി​യു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​ത്.

3400 മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്ഥ​ല​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നേ​ര​ത്തെ, 2016 ജൂ​ലൈ 22നാ​ണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ൽ വ​ച്ചാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്. ചെ​ന്നൈ​യി​ൽ നി​ന്ന് പോ​ർ​ട്ട് ബ്ലെ​യ​റി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് വി​മാ​നാ​പ​ക​ടം ന​ട​ന്ന​ത്.