ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് എ​ൽ.​കെ. അ​ദ്വാ​നി പ​ങ്കെ​ടു​ക്കും. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് അ​ന്താ​രാ​ഷ്ട്ര വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ലോ​ക് കു​മാ​ർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ലോ​ക് കു​മാ​റും, ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളാ​യ കൃ​ഷ്ണ ഗോ​പാ​ൽ, രാം ​ലാ​ൽ എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം ച​ട​ങ്ങി​നു​ള്ള ക്ഷ​ണ പ​ത്രി​ക അ​ദ്വാ​നി​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും എ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് പ​ങ്കെ​ടു​ക്കി​ല്ല. ജ​നു​വ​രി 22നു ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​ണി​യ ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, അ​ധി​ർ‌ ര​ഞ്ജ​ൻ ചൗ​ധ​രി എ​ന്നി​വ​രെ​യാ​ണ് ക്ഷ​ണി​ച്ച​ത്.

എ​ന്നാ​ൽ ആ​ർ​എ​സ്എ​സ്, ബി​ജെ​പി പ​രി​പാ​ടി​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ച​ട​ങ്ങി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്.