സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Wednesday, January 10, 2024 5:24 PM IST
കൊച്ചി: സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തിൽ രേഖപ്പെടുത്തി. മാവോയിസ്റ്റ് റിക്രൂട്ട്മെന്റ് കേസിൽ അറസ്റ്റിലായ സഞ്ജയ് ദീപക് റാവുവിനെ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി റിമാൻഡ് ചെയ്തു.
ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ നൽകും. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കർണാടക പോലീസിന്റെയും ദേശീയ അന്വേഷണ ഏജൻസികളുടെയും നോട്ടപ്പുള്ളിയായിരുന്ന ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് മഹാരാഷ്ട്ര സർക്കാർ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ തെലങ്കാനയിൽ വച്ചാണ് സഞ്ജയ് ദീപക് റാവുവിനെ അറസ്റ്റ് ചെയ്യുന്നത്. 2022 ഫെബ്രുവരിയിലാണ് മാവോയിസ്റ്റ് റിക്രൂട്ട്മെന്റിൽ എൻഐഎ കൊച്ചി യൂണിറ്റ് കേസ് റജിസ്റ്റർ ചെയ്യുന്നത്.