ബ​ഹി​യ: ബ്ര​സീ​ലി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് 25 പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ്ര​സീ​ലി​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​മാ​യ ബ​ഹി​യ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. ബ​ഹി​യ​യു​ടെ വ​ട​ക്ക​ൻ തീ​ര​ത്തു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഗ്വാ​രാ​ജു​ബ ബീ​ച്ച് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മി​നി​ബ​സ് യാ​ക്കോ​ബി​ന ന​ഗ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.