കാലിഫോർണിയ: 81-ാമ​ത് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഓ​പ്പ​ൺ​ഹെ​യ്മ​ർ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത് ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി.

മി​ക​ച്ച സം​വി​ധാ​യ​ക​ൻ, ന​ട​ൻ, സ​ഹ​ന​ട​ൻ, ഒ​റി​ജി​ന​ൽ സ്കോ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം പു​ര​സ്കാ​ര​ങ്ങ​ൾ ഓ​പ്പ​ൺ​ഹെ​യ്മ​ർ സ്വ​ന്ത​മാ​ക്കി. ജെ. ​റോ​ബ​ർ​ട്ട് ഓ​പ്പ​ൺ​ഹെ​യ്മ​റെ വെ​ള്ളി​ത്തി​ര​യി​ൽ അ​ന​ശ്വ​ര​മാ​ക്കി​യ കി​ലി​യ​ൻ മ​ർ​ഫി​യാ​ണ് മി​ക​ച്ച ന​ട​ൻ. പു​വ​ർ തിം​ഗ്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ എ​മ്മ സ്റ്റോ​ൺ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി.

ഓ​പ്പ​ൺ​ഹെ‌​യ്മ​റി​ലെ അ​ഭി​ന​യ​ത്തി​ന് റോ​ബ​ര്‍​ട്ട് ഡൗ​ണി ജൂ​നി​യ​ര്‍ മി​ക​ച്ച സ​ഹ​ന​ട​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദ ​ഹോ​ള്‍​ഡോ​വ​ര്‍​സ് എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ഡാ​വി​ന്‍ ജോ​യ് റാ​ന്‍​ഡോ​ള്‍​ഫാണ് മി​ക​ച്ച സ​ഹ​ന​ടി. ​

ദ് ​ബോ​യ് ആ​ൻ​ഡ് ദ് ​ഹീ​റോ ആ​ണ് മി​ക​ച്ച അ​നി​മേ​ഷ​ൻ ചി​ത്രം. അ​നാ​ട്ട​മി ഓ​ഫ് ഫാ​ളി​ലൂ​ടെ ജ​സ്റ്റി​ൻ ട്രൈ​റ്റും ആ​ർ​ത​ർ ഹ​രാ​രി​യും മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള പു​ര​സ്കാ​രം നേ​ടി. അ​നാട്ട​മി ഓ​ഫ് ഫാ​ളി​നാ​ണ് മി​ക​ച്ച വി​ദേ​ശ ഭാ​ഷ ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം.

ലി​മി​റ്റ​ഡ് സീ​രീ​സ് വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച ന​ടി​യും ന​ട​നും ബീ​ഫ് എ​ന്ന് സീ​രീ​സി​ല്‍ നി​ന്നാ​ണ്. അ​ലി വോം​ഗ്, സ്റ്റീ​വ​ന്‍ യൂം​ഗ് എ​ന്നി​വ​ര്‍​ക്കാ​ണ് പു​ര​സ്‌​കാ​രം.

ടി​വി സീ​രീ​സ് വി​ഭാ​ഗ​ത്തി​ല്‍ സ​ഹ​ന​ടി​യാ​യി ദ ​ക്രൗ​ണ്‍ എ​ന്ന ടി​വി സീ​രീ​സി​ലെ അ​ഭി​ന​യ​ത്തി​ന് എ​ലി​സ​ബ​ത്ത് ഡെ​ബി​ക്കി പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​യാ​യി. മി​ക​ച്ച ന​ട​നാ​യി സ​ക്‌​സ​ഷ​ന്‍ എ​ന്ന സീ​രീ​സി​ലെ അ​ഭി​ന​യ​ത്തി​ന് മാ​ത്യു മ​ക്ഫാ​ഡി​യ​നും അ​ര്‍​ഹ​നാ​യി.