ന്യൂ​ഡ​ൽ​ഹി: ഇ​റ്റ​ലി​യി​ൽ മ​രി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ എം​ബി​എ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ച് കു​ടും​ബം. ജ​നു​വ​രി ര​ണ്ടി​നാ​ണ് ജാ​ർ​ഖ​ണ്ഡി​ലെ സിം​ഗ്ഭും സ്വ​ദേ​ശി​യാ​യ റാം ​റാ​വു​ത്തി​നെ ഇ​റ്റ​ലി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ജാ​ർ​ഖ​ണ്ഡ് സ​ർ​ക്കാ​രി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് കു​ടും​ബം. വി​ദ്യാ​ർ​ഥി​യാ​യ റാം ​ഇ​റ്റ​ലി​യി​ൽ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ട്ടു​കാ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് വീ​ട്ടു​ട​മ​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഉ​ട​മ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​റ്റൊ​രു വീ​ടി​നു​ള്ളി​ലെ ശു​ചി​മു​റി​യി​ൽ റാ​മി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​റ്റ​ലി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് കു​ടും​ബം സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ള്ള​ത്.