ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി, മും​ബൈ, കേ​ര​ള​ത്തി​ലെ ചി​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ എന്നിവിടങ്ങളിലേയ്ക്ക് ഇ​നി ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യും. ഇ​ന്ധ​ന ചാ​ർ​ജ് ടി​ക്ക​റ്റ് നി​ര​ക്കി​ൽ​നി​ന്ന് ഇ​ൻ​ഡി​ഗോ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ഈ ​കു​റ​വ്. 4 ശ​ത​മാ​നം വ​രെ നി​ര​ക്കി​ൽ ഇ​നി കു​റ​വു​ല​ഭി​ക്കും.

ഏ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല കു​റ​ഞ്ഞ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്കും ഇ​ള​വ് ന​ൽ​കാ​ൻ ഇ​ൻ​ഡി​ഗോ തീ​രു​മാ​നി​ച്ച​ത്. 2023 ഒ​ക്ടോ​ബ​റി​ൽ ഏ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഫ്യു​വ​ലി​ന്‍റെ വി​ല വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വി​മാ​ന ടി​ക്ക​റ്റ് ചാ​ർ​ജി​ലും വ​ർ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ന്ധ​ന വി​ല​യി​ൽ ഇ​നി​യും മാ​റ്റ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​തി​ന​നു​സ​രി​ച്ച് ടി​ക്ക​റ്റ് നി​ര​ക്കി​ൽ മാ​റ്റ​മു​ണ്ടാ​യേ​ക്കാ​മെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു.