തിരുവനന്തപുരം: ഈ വർഷം മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യഘട്ട നിർമ്മാണം പൂർ‌ത്തിയാക്കുമെന്ന് തുറമുഖ മന്ത്രി വി.എൻ. വാസവൻ. ഇതോടെ കൂടുതൽ വാണിജ്യ കപ്പലുകളുടെ വിഴിഞ്ഞത്തേക്കുള്ള വരവിനും തുടക്കമാവും.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വിഴിഞ്ഞത്ത് ആദ്യ കപ്പലടുത്തത്. ഇതിനു പിന്നാലെ ക്രെയിനുമായി നാലു കപ്പലുകൾ‌ കൂടി ഇവിടെയെത്തി. ഇപ്പോൾ 15 ക്രെയിനുകൾ തുറമുഖത്തുണ്ട്. തുറമുഖ വകുപ്പ് ഏറ്റെടുത്ത ശേഷം മന്ത്രി വി.എൻ. വാസവൻ തുറമുഖം സന്ദർശിച്ച് നിർമാണ പുരോഗതികൾ വിലയിരുത്തിയിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി അതേപടി തുടരില്ലെന്ന് മന്ത്രി പറഞ്ഞു. പുലിമുട്ട് നിർ‌മാണ് 2,850 മീറ്ററോളം പൂർത്തിയായിട്ടുണ്ട്. 3,000 മീറ്ററിന്‍റെ പുലിമുട്ടാണ് ഇവിടെ നിർമിക്കുന്നത്.



"വിഴിഞ്ഞം സീപോർട്ടിന്‍റെ പദ്ധതി പ്രദേശം മുഴുവനും സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി ബർത്തിന്‍റെയും ബ്രേക്ക് വാട്ടറിന്‍റെയും പണി അവസാനഘട്ടത്തിലാണ്. അത് വേഗത്തിൽ പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ കൈക്കൊള്ളുമെന്നും' മന്ത്രി ഫേസ്ബുക്ക് പേജിൽ കുറിച്ചു.