തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ബെ​വ്കോ ഔ​ട്ട്​ല​റ്റുക​ളി​ൽ റി​ക്കാ​ർ​ഡ് വി​ൽ​പ്പ​ന. 543.13 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് ഇ​ത്ത​വ​ണ മ​ല​യാ​ളി​ക​ൾ കാ​ലി​യാ​ക്കി​യ​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 27 കോടി​യു​ടെ അ​ധി​ക വി​ൽ​പ്പ​ന​യാ​ണ് ഈ ​സീ​സ​ണി​ലു​ണ്ടാ​യ​ത്.

1.02 കോ​ടി​യു​ടെ മ​ദ്യം വി​റ്റ് തി​രു​വ​ന​ന്ത​പു​രം പ​വ​ർ​ഹൗ​സ് റോ​ഡി​ലെ ബെ​വ്കോ ഔ​ട്ട്ല​റ്റാ​ണ് മു​ന്നി​ൽ. എ​റ​ണാ​കു​ളം ര​വി​പു​ര​ത്ത് 77.06 ല​ക്ഷം, ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ 76.06 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ.

ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മൂ​ന്നു ദി​വ​സം മാ​ത്രം 230.47 കോ​ടി​യു​ടെ മ​ദ്യം ബെ​വ്കോ വി​റ്റു. പുതുവത്സര ത​ലേ​ന്ന് 94.54 കോ​ടി യു​ടെ​യും ക്രി​സ്മ​സ് ത​ലേ​ന്ന് 70.73 കോ​ടി രൂ​പ​യു​ടെ മ​ദ്യ​വു​മാ​ണ് സം​സ്ഥാ​ന​ത്തെ​ന്പാ​ടു​മാ​യി വി​റ്റ​ഴി​ച്ച​ത്.