പപ്പടം കുത്തി വിഴുങ്ങി; മാനസിക വെല്ലുവിളി നേരിടുന്ന യുവതി ഗുരുതരാവസ്ഥയില്‍
Saturday, December 30, 2023 5:21 AM IST
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതി പപ്പടംകുത്തി വിഴുങ്ങിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. മലപ്പുറം സ്വദേശിയായ 33 വയസുകാരിക്കാണ് ഈ ദുര്യോഗമുണ്ടായത്.
നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ഇന്നലെ പുലര്‍ച്ചെയാണ് കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
തുടര്‍ന്ന് നടത്തിയ എക്സ്റേ പരിശോധനയില്‍ നെഞ്ചില്‍ പപ്പടം കുത്തി കണ്ടെത്തുകയായിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട അടിയന്തര ശസ്ത്രക്രിയയിലൂടെ പപ്പടം കുത്തി പുറത്തെടുത്തു.
അന്നനാളത്തിലും നെഞ്ചിലും കമ്പി തുളച്ച് കയറിയ നിലയിലായിരുന്നു. ശ്വാസനാളം,ശ്വാസകോശം,മഹാരക്തധമനി, ഇടത് വൃക്ക എന്നിവിടങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ട്. യുവതി കാര്‍ഡിയാക് വിഭാഗം ഐസിയുവില്‍ ചികിത്സയിലാണ്.