കൊ​ച്ചി: ആ​ലു​വ എ​ട​ത്ത​ല ചൂ​ണ്ടി ഭാ​ര​ത് മാ​താ ലോ​കോ​ള​ജി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ വി​ദ്യാ​ര്‍​ഥി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ദീ​ന്‍ നാ​സ​റി​ന്‍റെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ത​നി​ക്ക് അ​ബ​ദ്ധം പ​റ്റി​പ്പോ​യ​താ​ണെ​ന്നും സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ ത​ന്നെ സം​ഭ​വ​ത്തി​ല്‍ ക്ഷ​മ ചോ​ദി​ച്ചെ​ന്നും വി​ദ്യാ​ര്‍​ഥി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ഇ​യാ​ളെ പി​ന്ന​ട് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

അ​ടു​ത്തി​ടെ, അ​ദീ​ന്‍ കോ​ള​ജി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി​ പ്ര​തി​മ​യു​ടെ മു​ഖ​ത്ത് കൂ​ളിം​ഗ് ഗ്ലാ​സ് വെ​ച്ച് ചി​ത്ര​മെ​ടു​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ കെ​എ​സ്‌​യു ഇ​യാ​ള്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ അ​ദീ​ന്‍ നാ​സ​റി​നെ കോ​ള​ജ് അ​ധി​കൃ​ത​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തിട്ടുണ്ട്.