തൃ​ശൂ​ര്‍: ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​ർ പ​ഞ്ച​വ​ടി ബീ​ച്ചി​ൽ വ​ൻ അ​ഗ്നി​ബാ​ധ. ബീ​ച്ചി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത് ഇ​ന്ന് വൈ​കീ​ട്ട് 6:30 ഓ​ടെ​യി​രു​ന്നു തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

ക​ട​ൽ​തീ​ര​ത്തെ ഏ​ക്ക​ർ ക​ണ​ക്കി​ന് വ​രു​ന്ന സ്ഥ​ല​ത്തെ കാ​റ്റാ​ടി മ​ര​ങ്ങ​ളും അ​ക്കേ​ഷ്യ മ​ര​ങ്ങ​ളും ക​ത്തി ന​ശി​ച്ചു. തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ വി​വ​രം ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ഗു​രു​വാ​യൂ​ർ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നെ​ടു​വി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.