ന്യൂ­​ഡ​ല്‍​ഹി: ചെ­​ങ്ക­​ട­​ലി​ല്‍​വ­​ച്ച് ച​ര­​ക്ക് ക­​പ്പ­​ലി­​ന് നേ­​രേ വീ​ണ്ടും ഡ്രോ​ണ്‍ ആ­​ക്ര­​മ​ണം. ഗാ­​ബോ​ണ്‍ എ­​ന്ന ആ­​ഫ്രി­​ക്ക​ന്‍ രാ­​ജ്യ­​ത്തി­​ന്‍റെ കൊ­​ടി വ­​ഹി­​ക്കു​ന്ന എം.​വി.​സാ­​യി​ബാ­​ബ എ­​ന്ന ക­​പ്പ­​ലി­​ന് നേ­​രെ­​യാ­​ണ് ആ­​ക്ര­​മ­​ണ­​മു­​ണ്ടാ­​യ​ത്.

ക­​പ്പ­​ലി­​ലെ ജീ­​വ­​ന­​ക്കാ­​രി​ല്‍ 25 ഇ­​ന്ത്യ­​ക്കാ­​രാ­​ണു­​ള്ള​ത്. ഇ­​വ­​ര­​ട­​ക്കം എ​ല്ലാ­​വ​രും സു­​ര­​ക്ഷി­​ത­​രാ­​ണെ­​ന്ന് നാ­​വി­​ക­​സേ­​ന അ­​റി­​യി­​ച്ചു. ഹൂ­​തി വി­​മ­​ത­​രാ­​ണ് ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യ­​തെ​ന്നും സേ­​ന വ്യ­​ക്ത­​മാ​ക്കി. എന്നാൽ കപ്പലിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചോ എന്ന കാര്യം വ്യക്തമല്ല.

ഗു​ജ​റാ​ത്ത് തീ​ര​ത്തി​ന​ടു​ത്ത് മ​റ്റൊ​രു ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ​യും ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. പോ​ർ​ബ​ന്ത​ർ തീ​ര​ത്തി​ന് 217 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ അ​റ​ബി​ക്ക​ട​ലി​ൽ എം​വി ചെം ​പ്ലൂ​ട്ടോ എ​ന്ന ക​പ്പ​ലി​ന് നേ​രെയാണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ക​പ്പ​ലി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യി തീ​പി​ടി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​പ്പ​ലി​ന് സാ​ര​മാ​യ ത​ക​രാ​റും ഉ​ണ്ടാ​യി. എ​ന്നാ​ൽ ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന 20 ഇ​ന്ത്യാ​ക്കാ​ര​ട​ക്കം ആ​ര്‍​ക്കും തീ ​വേ​ഗ​ത്തി​ൽ അ​ണ​ച്ച​തി​നാ​ൽ പ​രി​ക്കേ​റ്റി​ല്ല.

വി​വ​രം കി​ട്ടി​യ ഉ​ട​ൻ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ​യും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ​യും ക​പ്പ​ലു​ക​ൾ ആ​ക്ര​മ​ണം നേ​രി​ട്ട ക​പ്പ​ലി​ന് അ​ടു​ത്തേ​ക്ക് തി​രി​ച്ചി​രു​ന്നു. ഈ ​ക​പ്പ​ൽ മും­​ബൈ തീ­​ര­​ത്തേ­​ക്ക് കൊ­​ണ്ടു­​വ­​രു​ന്ന​തി​നി​ടെ​യാ​ണ് മ​റ്റൊ​രു ക​പ്പ​ലി​ന് നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.