ടെഹ്റാൻ: അ​റ​ബി​ക്ക​ട​ലി​ൽ ഗു​ജ​റാ​ത്ത് തീ​ര​ത്തി​ന​ടു​ത്ത് ച​ര​ക്ക് ക​പ്പ​ലിന് നേരേയുണ്ടായ ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ. ഡ്രോ​ണ്‍ ആ­​ക്ര­​മ­​ണ­​വു­​മാ­​യി തങ്ങൾക്ക് ബ­​ന്ധ­​മി­​ല്ലെ­​ന്ന് ഇ­​റാ​ന്‍ വി­​ദേ­​ശ­​കാ­​ര്യ­​സ­​ഹ­​മ​ന്ത്രി അ­​ലി ബാ­​ഘേ­​രി പ്ര­​തി­​ക­​രി​ച്ചു.

ഹൂ­​തി­​ക​ള്‍­​ക്ക് അ­​വ­​രു­​ട­​തേ​യാ­​യ വ­​ഴി­​യു​ണ്ട്. അ­വരുടെ പ്ര­​വ​ര്‍­​ത്ത­​ന­​ങ്ങ­​ളു­​മാ­​യി സ​ര്‍­​ക്കാ­​രി­​നെ ബ­​ന്ധ­​പ്പെ­​ടു­​ത്തേ​ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ത​ർ തീ​ര​ത്തി​ന് 217 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ അ​റ​ബി​ക്ക​ട​ലി​ലാ​ണ്
എം​വി ചെം ​പ്ലൂ​ട്ടോ എ​ന്ന ക​പ്പ​ലി​ന് നേ​രെ നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ക​പ്പ​ലി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യി തീ​പി​ടി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​പ്പ​ലി​ന് സാ​ര​മാ​യ ത​ക​രാ​റും ഉ​ണ്ടാ​യി. എ​ന്നാ​ൽ ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന 20 ഇ​ന്ത്യാ​ക്കാ​ര​ട​ക്കം ആ​ര്‍​ക്കും തീ ​വേ​ഗ​ത്തി​ൽ അ​ണ​ച്ച​തി​നാ​ൽ പ​രി​ക്കേ​റ്റി​ല്ല.

വി​വ​രം കി​ട്ടി​യ ഉ​ട​ൻ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ​യും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ​യും ക​പ്പ​ലു​ക​ൾ ആ​ക്ര​മ​ണം നേ​രി​ട്ട ക​പ്പ​ലി​ന് അ​ടു​ത്തേ​ക്ക് തി​രി​ച്ചി​രു​ന്നു. മേ​ഖ​ല​യി​ൽ ഉ​ള​ള എ​ല്ലാ ച​ര​ക്കു ക​പ്പ​ലു​ക​ൾ​ക്കും ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​റാ​നി​ൽ നി​ന്നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​മേ​രി​ക്ക രം​ഗ​ത്തെ​ത്തി​യ​ത്.

ക​പ്പ​ലി​നു നേ​രെ ഡ്രോ​ൺ വി​ക്ഷേ​പി​ച്ച​ത് ഇ​റാ​നി​ൽ നി​ന്നാ​ണെ​ന്ന് പെന്‍റഗൺ സ്ഥി​രീ​ക​രി​ച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയത്.







.