കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി
Friday, December 15, 2023 5:57 PM IST
ന്യൂഡൽഹി: കേരള കോൺഗ്രസ് മാണിവിഭാഗം യുഡിഎഫ് വിട്ടത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അവർക്ക് എപ്പോൾ വേണമെങ്കിലും യുഡിഎഫിലേക്ക് തിരികെ വരാമെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപി.
ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് നേരിടുന്ന പീഡനത്തിന് ഒടുവിലത്തെ ഉദാഹരണമാണ് പാലായിൽ നടന്നതെന്നും നവകേരള സദിനിടെ റബറിന് താങ്ങുവില 250 രൂപയാക്കണമെന്ന് തോമസ് ചാഴിക്കാടൻ ആവശ്യപ്പെട്ടത് ന്യായമായ കാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങളുടെ എംപിയെ മുഖ്യമന്ത്രി പരസ്യമായി ആക്ഷേപിക്കുകയും ശാസിക്കുകയും ചെയ്തിട്ടും അതിനെതിരേ പ്രതികരിക്കാന്‍ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണ് പാർട്ടി ചെയർമാനെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.