തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ൾ, കാ​ന്‍റീ​നു​ക​ൾ, മെ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി.

ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി യാ​ത്ര ചെ​യ്ത​പ്പോ​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ല്‍ നി​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​വ​ര്‍​ത്തി​യ്ക്കു​ന്ന ഹോ​സ്റ്റ​ല്‍, മെ​സ് എ​ന്നി​വ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഡി​സം​ബ​ര്‍ 12, 13 തീ​യ​തി​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. മൂ​ന്നു പേ​ര്‍ വീ​തം അ​ട​ങ്ങു​ന്ന 96 സ്‌​ക്വാ​ഡു​ക​ൾ 995 ഹോ​സ്റ്റ​ല്‍, കാ​ന്‍റീ​ന്‍, മെ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വ​ള​രെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഒ​ൻ​പ​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്പ്പി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ വീ​ഴ്ച വ​രു​ത്തി​യ 127 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യ സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മ​പ്ര​കാ​രം കോ​മ്പൗ​ണ്ടിം​ഗ് നോ​ട്ടീ​സും 267 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് റെ​ക്ടി​ഫി​ക്കേ​ഷ​ന്‍ നോ​ട്ടീ​സും ന​ല്‍​കി. കൂ​ടാ​തെ 10 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇം​പ്രൂ​വ്‌​മെ​ന്‍റ് നോ​ട്ടീ​സും ന​ല്‍​കിയെന്ന് മന്ത്രി പറഞ്ഞു.