മുംബൈ ലോക്മാന്യ തിലക് ടെർമിനസ് സ്റ്റേഷനിൽ തീപിടിത്തം
Wednesday, December 13, 2023 6:48 PM IST
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ ലോക്മാന്യ തിലക് ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം. ബുധനാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.
ഒന്നാം നന്പർ പ്ലാറ്റ്ഫോമിലെ ജൻ ആഹാർ കാന്റീന് സമീപത്താണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തുകയും സ്ഥിതി നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.