ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി: സുപ്രീംകോടതി വിധി തിങ്കളാഴ്ച
Thursday, December 7, 2023 10:46 PM IST
ന്യൂഡൽഹി: ജമ്മു-കാഷ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരേ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികളിൽ വിധി തിങ്കളാഴ്ച.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. 23 ഹർജികളിലാണ് കോടതി വാദം കേട്ടത്. ചീഫ് ജസ്റ്റീസിനു പുറമേ ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്.
മൂന്ന് വർഷം മുമ്പ് ഫയൽ ചെയ്ത ഹർജികൾ സെപ്റ്റംബർ അഞ്ചിനാണ് വാദം പൂർത്തിയായി വിധി പറയാനായി മാറ്റിയത്. 16 ദിവസം നീണ്ടുനിന്ന വാദത്തിനിടെ, ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെതിരെയും വാദങ്ങൾ ഉയർന്നിരുന്നു.