അ­​മ­​രാ​വ​തി: മി­​ഗ്­​ജൗ­​മ് ചു­​ഴ­​ലി­​ക്കാ­​റ്റ് ആ​ന്ധ്രാ തീ­​രം തൊ­​ട്ടു. 110 കീ­​മീ വേ­​ഗ​ത­​ത്തി­​ലാ­​ണ് കാ­​റ്റ് ആ­​ന്ധ്രാ­​തീ​ര­​ത്ത് പ്ര­​വേ­​ശി­​ച്ച­​ത്. ബം­​ഗാ​ള്‍ ഉ​ള്‍­​ക്ക­​ട­​ലി​ല്‍ രൂ­​പം കൊ­​ണ്ട ചു­​ഴ­​ലി­​ക്കാ­​റ്റ് മൂ­​ന്ന് മ­​ണി­​ക്കൂ­​റി­​നു­​ള്ളി​ല്‍ പൂ​ര്‍­​ണ­​മാ​യും ആ​ന്ധ്രാ തീ​ര­​ത്ത് പ്ര­​വേ­​ശി­​ക്കു­​മെ­​ന്ന് കാ­​ലാ​വ­​സ്ഥാ നി­​രീ­​ക്ഷ­​ണ കേ​ന്ദ്രം അ­​റി­​യി​ച്ചു.

തി­​രു­​പ്പ­​തി​യും നെ​ല്ലൂ​രും അ­​ട­​ക്ക­​മു​ള്ള സം­​സ്ഥാ­​ന​ത്തെ­ എ­​ട്ട് ക­​ട­​ലോ­​ര ജി​ല്ല­​ക­​ള്‍ അ​തീ­​വ ജാ­​ഗ്ര­​ത­​യി­​ലാ​ണ്. ഈ ​ജി​ല്ല­​ക­​ളി​ല്‍ നേ​ര­​ത്തേ റെ­​ഡ് അ­​ല​ര്‍­​ട്ട് പ്ര­​ഖ്യാ­​പി­​ച്ചി­​രു​ന്നു. തി­​ര­​മാ­​ല­​ക​ള്‍ എ­​ട്ട് മീ­​റ്റ​ര്‍ വ­​രെ ഉ­​യ­​ര­​ത്തി​ല്‍ വി­​ശു­​മെ­​ന്നാ­​ണ് മു­​ന്ന­​റി­​യി​പ്പ്.

ചു­​ഴ­​ലി­​ക്കാ­​റ്റി­​ന്‍റെ സ്വാ­​ധീ­​ന­​ഫ­​ല­​മാ­​യി സം­​സ്ഥാ​ന­​ത്ത് തി­​ങ്ക­​ളാ​ഴ്­​ച രാ­​വി­​ലെ മു­​ത​ല്‍ ആ­​രം­​ഭി­​ച്ച മ­​ഴ­​യി​ല്‍ നെ​ല്ലൂ​ര്‍, മെ­​ച്ചി­​ലി­​പ​ട്ട­​ണം ന­​ഗ­​ര­​ങ്ങ​ള്‍ വെ­​ള്ള­​ത്തി­​ന­​ടി­​യി­​ലാ​ണ്. ചി­​ന്ന­​ഗ­​ജാ­​മി​ല്‍ 20 മ­​ണി­​ക്കൂ­​റി­​ലേ­​റെ­​യാ­​യി വൈ­​ദ്യു­​തി ബ­​ന്ധം ത­​ട­​സ­​പ്പെ­​ട്ടു.

ജ­​ലം നി­​റ­​ഞ്ഞ­​തി­​നാ​ല്‍ ഗോ­​ബ​ര്‍­​ബാം, പാ­​പ­​നാ​ശം, അ­​ട­​ക്ക­​മു­​ള്ള ഡാ­​മു­​ക​ള്‍ തു­​റ­​ന്നു­​വി­​ട്ടി­​ട്ടു​ണ്ട്. വി­​ജ­​യ­​വാ­​ഡ, തി­​രു​പ്പ­​തി വി­​മാ­​ന­​ത്താ­​ള­​ങ്ങ­​ളി​ല്‍­​നി­​ന്നു­​ള്ള സ​ര്‍­​വീ­​സു­​ക​ള്‍ വൈ­​കും. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര​വ​ധി ട്രെ​യി­​നു­​ക​ള്‍ റ­​ദ്ദാ­​ക്കി­​യി­​ട്ടു​ണ്ട്.