സു​രാ​ക​ർ​ത്ത: അ​ണ്ട​ര്‍ 17 ഫു​ട്ബോ​ൾ ലോ​ക​കി​രീ​ടം സ്വ​ന്ത​മാ​ക്കി ജ​ര്‍​മ​നി. ഫൈ​ന​ലി​ൽ ഫ്രാ​ന്‍​സി​നെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് ജ​ര്‍​മ​നി ത​ങ്ങ​ളു​ടെ ആ​ദ്യ​ലോ​ക​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

നി​ശ്ചി​ത 90-മി​നി​റ്റി​ല്‍ ഇ​രു​ടീ​മു​ക​ളും ര​ണ്ട് ഗോ​ള്‍​വീ​ത​മ​ടി​ച്ച​തോ​ടെ​ മ​ത്സ​രം പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി. ഷൂ​ട്ടൗ​ട്ടി​ല്‍ 4-3 നാ​ണ് ജ​ര്‍​മ​നി​യു​ടെ ജ​യം. ഇ​തോ​ടെ ര​ണ്ടാം ലോ​ക​കി​രീ​ടം മോ​ഹി​ച്ചെ​ത്തി​യ ഫ്രാ​ന്‍​സ് യു​വ​നി​ര നി​രാ​ശ​യോ​ടെ മ​ട​ങ്ങി.

ക​ല​ശാ​പ്പോ​രി​ൽ 29-ാം മി​നി​റ്റി​ൽ പാ​രീ​സ് ബ്ര​ണ്ണ​റി​ലൂ​ടെ ജ​ർ​മ​നി​യാ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നാ​ണ് ബ്ര​ണ്ണ​റു​ടെ ഗോ​ൾ. ഒ​രു ഗോ​ളി​ന്‍റെ ലീ​ഡു​മാ​യി ആ​ദ്യ പ​കു​തി​യി​ൽ ജ​ർ​മ​നി മു​ന്നി​ട്ടു​നി​ന്നു.

51-ാം മി​നി​റ്റി​ൽ ജ​ർ​മ​നി ലീ​ഡ് ഉ​യ​ർ​ത്തി. നോ​ഹ ഡാ​ർ​വി​ച്ചാ​ണ് ജ​ർ​മ​നി​ക്കാ​യി ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ഫ്രാ​ൻ​സ് ആ​ദ്യ ഗോ​ൾ തി​രി​ച്ച​ടി​ച്ചു. 53-ാം മി​നി​റ്റി​ൽ സൈ​മ​ണ്‍ ന​ഡെ​ലി​യാ​ണ് ഫ്രാ​ൻ​സി​നാ​യി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 85-ാം മി​നി​റ്റി​ലാ​ണ് ഫ്രാ​ൻ​സി​ന്‍റെ സ​മ​നി​ല ഗോ​ൾ പി​റ​ന്ന​ത്. മാ​ദി​സ് അ​മു​ഗോ​യാ​ണ് സ​മി​നി​ല ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി.