ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കോ​മ്പ​സി​ന് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് സ​ഹ​പാ​ഠി​ക​ൾ. ഇ​ൻ​ഡോ​റി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ കു​ട്ടി​യെ സ​ഹ​പാ​ഠി​ക​ൾ 108 പ്രാ​വ​ശ്യം കു​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി (സി​ഡ​ബ്ല്യു​സി) പോ​ലീ​സി​ൽ നി​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. ന​വം​ബ​ർ 24 ന് ​ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കു​ക​ളു​ണ്ടെ​ന്നും പി​താ​വ് ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​യ്‌​റോ​ഡ്രോം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ കു​ട്ടി​ക​ളും 10 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നും നി​യ​മ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.