ജക്കാര്‍ത്ത: ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു പി​ന്നാ​ലെ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലും അ​ർ​ജ​ന്‍റീ​ന ബ്ര​സീ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഇ​ന്നു വൈ​കി​ട്ട് ജ​ക്കാ​ർ​ത്ത ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ‌സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 3-0 നാ​ണ് നി​ല​വി​ലു​ള്ള ജേ​താ​ക്ക​ളാ​യ ബ്ര​സീ​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ക്യാ​പ്റ്റ​ന്‍ ക്ലൗ​ഡി​യോ എ​ച്ചേ​വെ​റി​യു​ടെ ഹാ​ട്രി​ക് മി​ക​വി​ലാ​ണ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ സെ​മി പ്ര​വേ​ശം. 28, 58, 71 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു എ​ച്ചേ​വെ​റി​യു​ടെ ഗോ​ളു​ക​ള്‍.

ജ​ർ​മ​നി​യാ​ണ് സെ​മി​യി​ലെ അ​ർ​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി​ക​ൾ. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന മ​റ്റു ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഫ്രാ​ന്‍​സ് ഉ​സ്‌​ബെ​ക്കി​സ്ഥാ​നേ​യും മാ​ലി മൊ​റോ​ക്കൊ​യേ​യും നേ​രി​ടും.