ബെ​യ്ജിം​ഗ്: വി​ദേ​ശ പൗ​ര​ന്മാ​രെ ആ​ക​ര്‍​ഷി​ക്കാ​ന്‍ വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്താ​നൊ​രു​ങ്ങി ചൈ​ന. ആ​റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പൗ​ര​ന്മാ​ര്‍​ക്ക് ചൈ​ന​യി​ലേ​ക്ക് വീ​സ​ര​ഹി​ത സ​ന്ദ​ര്‍​ശ​ന​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, ഇ​റ്റ​ലി, നെ​ത​ര്‍​ലാ​ന്‍​ഡ്‌​സ്, സ്‌​പെ​യി​ന്‍, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഇ​ള​വ് ല​ഭ്യ​മാ​ക്കു​ക.

ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ അ​ടു​ത്ത വ​ർ​ഷം ന​വം​ബ​ർ 30 വ​രെ ബി​സി​ന​സ്, ടൂ​റി​സം, സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും സ​ന്ദ​ർ​ശി​ക്ക​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ചൈ​ന​യി​ൽ എ​ത്തു​ന്ന ഈ ​രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക് വീസ ആ​വ​ശ്യ​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് മാ​വോ നിം​ഗ് പ​റ​ഞ്ഞു.

നൂ​ത​ന വി​ക​സ​ന സാ​ധ്യ​ത​ക​ളെ ചൈ​ന​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​നാ​ണ് ഇ​ള​വു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​റി​യി​ച്ചു.

കൊ​വി​ഡ്, മ​നു​ഷ്യാ​വ​കാ​ശം, താ​യ്‌​വാ​ൻ പ്ര​ശ്നം, വ്യാ​പാ​രം തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നി​ര​വ​ധി പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ടി​യ​തി​ന് പി​ന്നാ​ലെ ത​ങ്ങ​ളു​ടെ പ്ര​തി​ച്ഛാ​യ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ചൈ​ന.