മും​ബൈ: ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​നാ​യി ഇ​ന്ത്യ​ൻ ടീം ​മും​ബൈ​യി​ലെ​ത്തി. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ, ര​വീ​ന്ദ്ര ജ​ഡേ​ജ, ജ​സ്പ്രീ​ത് ബും​റ, ശു​ഭ്മാ​ൻ ഗി​ൽ, ഇ​ഷാ​ൻ കി​ഷ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ ടീം ​താ​ര​ങ്ങ​ളെ ആ​രാ​ധ​ക​ർ ഹ​ർ​ഷാ​ര​വ​ങ്ങ​ളോ​ടെ സ്വീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ ടീം ​തി​ങ്ക​ളാ​ഴ്ച പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നി​ല്ല. ബം​ഗു​ളൂ​രു​വി​ൽ നെ​ത​ർ​ല​ൻ​ഡ്‌​സി​നെ തോ​ൽ​പ്പി​ച്ച് മും​ബൈ​യി​ലേ​ക്ക് പോ​യ ടീ​മി​ന് ഇ​ന്ന് വി​ശ്ര​മ ദി​ന​മാ​യി​രു​ന്നു.

എ​ന്നാ​ൽ നേ​ര​ത്തെ മും​ബൈ​യി​ലെ​ത്തി​യ ന്യൂ​സി​ല​ൻ​ഡ് ടീം ​മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ഗ്രൗ​ണ്ടി​ൽ ചി​ല​വ​ഴി​ച്ചു. ര​ച്ചി​ൻ ര​വീ​ന്ദ്ര, കെ​യ്ൻ വി​ല്യം​സ​ൺ, ഡാ​രി​ൽ മി​ച്ച​ൽ, ഡെ​വോ​ൺ കോ​ൺ​വേ എ​ന്നി​വ​ർ ബാ​റ്റിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി.‌‌‌

ര​ച്ചി​ൻ ര​വീ​ന്ദ്ര, ട്രെ​ന്‍റ് ബോ​ൾ​ട്ട്, ടിം ​സൗ​ത്തി, ലോ​ക്കി ഫെ​ർ​ഗൂ​സ​ൺ എ​ന്നി​വ​ർ ബൗ​ളിം​ഗ് പ​രി​ശീ​ല​ന​വും ചെ​യ്തു.

മും​ബൈ​യി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ ഹെ​ഡ് കോ​ച്ച് രാ​ഹു​ൽ ദ്രാ​വി​ഡ്, ബാ​റ്റിം​ഗ് കോ​ച്ച് വി​ക്രം റാ​ത്തൂ​ർ, ബൗ​ളിം​ഗ് കോ​ച്ച് പ​രാ​സ് മാം​ബ്രെ, ഫീ​ൽ​ഡിം​ഗ് കോ​ച്ച് ടി. ​ദി​ലീ​പ് എ​ന്നി​വ​ർ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി പി​ച്ച് പ​രി​ശോ​ധി​ച്ചു.

പി​ച്ച് ബാ​റ്റിം​ഗി​ന് അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലു​ള്ള ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​മി ഫൈ​ന​ൽ മ​ത്സ​രം.