പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; പിതാവിനെയും മകനെയും കൊലപ്പെടുത്തി
Monday, November 13, 2023 6:23 PM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മധ്യവയസ്കനെയും കൗമാരക്കാരനായ മകനെയും ഒരു സംഘമാളുകൾ കുത്തിക്കൊന്നു. അഹമ്മദാബാദിലാണ് സംഭവം.
ഓട്ടോറിക്ഷ ഡ്രൈവറായ വിജയ് ശങ്കർ ബൻഷിലാൽ(44), മകൻ ധീരേന്ദ്ര സിംഗ്(18) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധു ബൻഷിലാൽ(17)ന് പരിക്കേറ്റു. ഞായറാഴ്ച രാത്രി 10 ഓടെയാണ് സംഭവം.
പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി. മറ്റുള്ളവരെ പിടികൂടാൻ ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.