സിപിഎമ്മിലേക്കില്ല, കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ല: ആര്യാടൻ ഷൗക്കത്ത്
Sunday, November 12, 2023 10:48 PM IST
മലപ്പുറം: അസ്വാരസ്യങ്ങൾക്കിടെ സിപിഎമ്മിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. അച്ചടക്ക സമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായി എന്ന് കരുതുന്നു. മലപ്പുറം കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പൂർണ പരിഹാരമായില്ലെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
പലസ്തീൻ ഐക്യാർഢ്യം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പലസ്തീൻ വിഷയത്തിലെ നിലപാടിൽ മാറ്റമില്ല. പരമാവധി ഐക്യദാർഢ്യ പരിപാടികൾ നടത്തണം. കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിക്കേണ്ടത് നേതൃത്വമാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.